കരയുന്നവരുടെ പേരെല്ലാം
‘ക’ എന്ന് വരയ്ക്കുമ്പോൾ
ഞാൻ കടലിനെ ഓർക്കും
അകത്തേക്കും പുറത്തേക്കും
തിരതുഴയുന്ന കടൽ
വാവിട്ട് നിലവിളിച്ച്
അടുക്കുകയും അകലുകയും
ചെയ്യുന്ന കടൽ.
എൻ്റെ കടൽ
എൻ്റെ ഉള്ളിലുണ്ടെന്ന കവിതയെ
ഞാൻ താലോലിക്കുന്നു
ആ കവിതയിലെ കടൽ
കരകവിയുന്നില്ല
എൻ്റെ ചിരിയിൽ വിടരുന്ന
അതിലെ തിരമാലകളെ
നിങ്ങൾ ശ്രദ്ധിക്കുകപോലുമില്ല.
“ക” Poem By വിനോദ് വിയാർ

കര കവിയാത്ത കവിതക്കടൽ