നിദ്ര Poem By അമർത്തന പരമേശ്വരൻ
ആടിത്തിമിർത്ത വേഷങ്ങൾ ഇതാ;
ആർത്തിരമ്പുന്ന കനൽച്ചൂടിൽ
എരിഞ്ഞൊടുങ്ങുന്ന ഈ നിമിഷം,
ഉരുകിത്തീരുന്നുവോ നിൻ മിഴികളിൽ
കത്തിക്കരിഞ്ഞ കനവുകളേറെയും
ഒരിക്കൽക്കൂടി നിനക്കായി
പുനർജജനിച്ചിരുന്നുവെങ്കിൽ…
ഇന്നിതാ ചലനമറ്റ മിഴികളിൽനിന്നും
പെയ്തിറങ്ങിയ വസന്തത്തിന്റെ തുള്ളികൾ
പാതി വിടർന്ന് നിൽപ്പൂ…
മിഴിവാർന്നൊരു ചിരിയിൽ
തെളിമായും പോലെ
ഹൃദയത്തിൽ കൊത്തിയ പ്രണയത്തിൻ,
ചില്ലയിൽ കുറിച്ചിടാം, ഈ വസന്തവും.
ആടിത്തീർക്കാത്ത വേഷങ്ങൾ
ബാക്കി നിൽക്കെ,
അരങ്ങൊഴിയുവാൻ നേരമായി…
നീണ്ട നിദ്രയോട്
കിന്നാരം ചൊല്ലുവാൻ യാത്രയായിടാം…

Manoharam 👌🏼👌🏼👌🏼👌🏼