നീയിത് വായിക്കരുതേ Poem by അരുൺ സമുദ്ര
ഈ രാത്രിയിതുപോലെ
ഒടുങ്ങിത്തീരുമെന്ന്
നമുക്ക് രണ്ടാൾക്കും
അറിയാമായിരുന്നു.
പിന്നെന്തിനാണീ
പകലായ പകലൊക്കെയും
ഒരു പൂവിൻ്റെ പേരിലേക്കു നീ
വസന്തത്തെ മാറ്റിയെഴുതിയത്?
വേരറ്റ പാഴ്ച്ചെടിയെ
ഒരു മഴകൊണ്ട്
തൊട്ടുണർത്തിയത്.
കരയില്ലാതൊടുങ്ങിയ നേരത്ത്
തിരകാട്ടി,
തിരകാട്ടിയൊടുവിൽ
കടലെന്നെഴുതിച്ചത്.
ഉമ്മകൾക്കൊടുവിൽ നീ
ഞെട്ടറുത്ത്,
വഴിയരികിലെ
സിമൻ്റു ബെഞ്ചിലുപേക്ഷിച്ചത്
എന്തിനായിരുന്നെങ്കിലും,
തുരുത്തിലൊറ്റക്ക്
രക്തം വറ്റിയൊരുടൽ
ദ്രവിക്കുന്നതറിയാതിരിക്കാൻ
ഒരിക്കലും
നീയിത് വായിക്കരുതേ…

മനോഹരം അരുൺ 🥰😘
നല്ല കവിത❤️
നീ വായിക്കരുതെന്ന് പറഞ്ഞിട്ടും വീണ്ടും വീണ്ടും വായിക്കാതിരിക്കാനാവുന്നില്ല
വേരറ്റ പാഴ്ച്ചെടിയെ
ഒരു മഴകൊണ്ട്
തൊട്ടുണർത്തിയത്.
കരയില്ലാതൊടുങ്ങിയ നേരത്ത്
തിരകാട്ടി,
തിരകാട്ടിയൊടുവിൽ
കടലെന്നെഴുതിച്ചത്.
ഗംഭീരം.. അരുൺ ❤️❤️