പെറന്നാളില്ലാത്തവർ Poem By ജഗദീഷ് കോവളം

പെറന്നാളില്ലാത്തവർ Poem By ജഗദീഷ് കോവളം penbyaura

പെറന്നാളില്ലാത്തവർ Poem By ജഗദീഷ് കോവളം

പറയീം..ന്നേയ് തള്ളേ, പെറന്നാള് വേണോന്ന്
അല്ലെങ്കിലാതാറീപ്പേര് വരൂല്ലമ്മാ.
മക്കാ നീ നല്ലോണ്ണം കേട്ടോണ്ടിരിക്കണം
അമ്മ പറേണത് ചെവിത്തേലും വെയ്ക്കണം
അക്കരക്കാവിലെ കൊടുതിക്ക് മൂന്നാന്നാൾ
ഇക്കരെയേലായും കൊയ്തോണ്ട് നിക്കുമ്പോ
കൊളുത്തിപ്പിടിച്ചൊരു നോവു വന്നൂട്ടങ്
നൂരാനുങ്കുനിയാനും
പാങ്ങില്ലാതായപ്പീ..
വല്ലച്ചാതീം വലിഞ്ഞ് വരമ്പേറി
ഐത്തിങ്ങളുന്താങ്ങി
എറയാത്ത് കൊണ്ടേറ്റി.
പരമ്പ് വിരിക്കണ നേരത്തിനുമ്മുന്നേ
ചാണാത്തറേല് ചാഞ്ഞുപോയറിയാതെ
ചുമ്മാരിപെണ്ണേന്ന് തള്ളേം ചെനക്കണ്
വേറാരും പെറ്റിറ്റില്ലാത്ത പോലേന്നൊരുത്തിയും
നാക്കും വരളണ്‌ പെട്ക്കാനും മുട്ടണ്
മണ്ടേല് വണ്ടെല്ലാം മൂളിത്തിമിർക്കണ്
കടിഞ്ഞൂപ്പേറല്ലേ നൊമ്പലങ്കൂടോന്ന്
വയറ്റാട്ടി മൂപ്പത്തീം മുറുക്കിപ്പറയണ്.
സ്വപ്പം കഴിയട്ട് രാഹൂറ്നീങ്ങട്ട്
അതുവരെയിറുക്കിപ്പിടിച്ചോന്നും മൂപ്പത്തി.
അങ്ങനെ രാഹൂറ്നീങ്ങിയ നേരത്ത്
പെറ്റിട്ട് നിന്നെപ്പിറ്റേന്നേകാദശി.

കാളത്തിലിത്തറേം എഴുതാനുമ്പറ്റൂല്ല
ആണ്ടുമ്മാസോന്തീയതീമ്മതീ..ന്നേയ്.

കാളത്തിലെഴുതിയാത്തീരൂല്ലമക്കളേ
കാലമെഴുതാത്ത പെറന്നാളുകാരാണ് നാം.


1 thought on “പെറന്നാളില്ലാത്തവർ Poem By ജഗദീഷ് കോവളം”

Leave a Comment

Your email address will not be published. Required fields are marked *