രണ്ടായിരത്തി മുന്നൂറിലെ ഉടൽ മാറ്റങ്ങൾ Poem by സരുൺ നാറാത്ത്

രണ്ടായിരത്തി മുന്നൂറിലെ ഉടൽ മാറ്റങ്ങൾ Poem by സരുൺ നാറാത്ത് PEN by Aura.

രണ്ടായിരത്തി മുന്നൂറിലെ ഉടൽ മാറ്റങ്ങൾ Poem by സരുൺ നാറാത്ത്

കൊല്ലവർഷം 1287-
രണ്ടായിരത്തി മുന്നൂറിൻ്റെ
ആദ്യവാരത്തിൽ
ആണുങ്ങൾ
ഗർഭസ്ഥനാവുന്നു.

കാലത്തിന്റെ ഉലയിൽ വെന്ത്
ഉടച്ചുവാർത്തൊരു പുതിയ നിയമം.
അതെ,
പുതിയ നിയമം.

അടുക്കളപ്പുരയിൽ കണ്ണീരാറ്റിയത്
മീശമുളച്ച
ചുണ്ടുകളാണ്…
അധികാരത്തിന്റെ ചെങ്കോലും കിരീടവും അഴിച്ചുവച്ച്
അതിജീവനത്തിൻ്റെ ആഴക്കടലിൽ ഇറങ്ങിച്ചെന്ന
പുലരിയിൽ,
പാതിരാക്കോഴി കൂവിയത്
അവന്റെ മുറ്റമടി ഒച്ചകേട്ടാണ്.

അങ്ങനെ,
പെണ്ണ്
കുടുംബത്തിന്റെ നെടുംതൂണാവുന്നു…
പ്രകൃതി അതിന്റെ തുലാസിൽ
തുല്യതയുടെ പുതിയ കവിത കുറിക്കുന്നു.


Leave a Comment

Your email address will not be published. Required fields are marked *