ഒരു middle class സംഘർഷം By അനുപമ ബിന്ദു അശോക്

oru-middle-class-sangarsham-lekhanam-by-anupama-bindhu-ashok.

അടുക്കളയിൽ പാത്രം പൊട്ടി തകരുന്നത് കേട്ട് നെറ്റി ചുളിച്ചിട്ടുണ്ടോ..? പാത്രമടിക്കൊപ്പം, അമ്മേടെ എന്താണെന്ന് പോലും മനസിലാവാത്ത ദേഷ്യം നിറഞ്ഞ, ആരോടെന്നില്ലാത്ത, എന്നാൽ എല്ലാരോടുമുള്ള വർത്തമാനം കേട്ടിട്ടുണ്ടോ..? അത്‌ കേട്ട് കേട്ട് സഹികെട്ട് നമ്മൾ എന്തേലും പറഞ്ഞോണ്ട് ചെന്നാ, അല്ലെങ്കിൽ അച്ഛൻ അല്ലെങ്കിൽ നമ്മടെ സഹോദരങ്ങൾ ആരേലും എന്തേലും പറഞ്ഞോണ്ട് ചെന്നാപ്പിന്നെ മുഴുവൻ അവരുടെ തലക്ക്‌ ആവുന്നത് കണ്ടിട്ടുണ്ടോ..? ഞാൻ കണ്ടിട്ടുണ്ട്..!

അന്ന് ഞാൻ ആലോചിച്ചിട്ടുണ്ട് ഈ അമ്മ എന്തിനാണ് ഇങ്ങനെ ദേഷ്യപ്പെടുന്നതെന്ന്..! നിങ്ങൾക്ക് അറിയോ നമ്മടെ അമ്മമാരുടെ generation ലെ ഒരു വിധപ്പെട്ട എല്ലാ middle ക്ലാസ്സ് അമ്മമാരും ഇങ്ങനെയൊക്കെ തന്നെയാണ്.

കാടിന്യം, കടുപ്പം, ഉപയോഗിക്കുന്ന ഭാഷ, ദേഷ്യത്തിന്റെ തീവ്രത, നീണ്ടുനിൽക്കുന്ന സമയം ഇതൊക്കെ മാത്രമേ വ്യത്യാസം ആയിട്ടുള്ളു എന്നാണ് ഞാൻ മനസിലാക്കുന്നത്. കാരണം ഒക്കെ ഏറെക്കുറെ same ആണെന്ന് മനസിലാവാൻ എനിക്കും കിട്ടി അങ്ങനെ ഒരു phase, അമ്മ phase. അവർ പറയുന്നപോലെ നീ ഒരു അമ്മയാവട്ടെ നിനക്ക് ഒരു കുഞ്ഞ് ഉണ്ടാവട്ടെ… But difference എന്താണെന്നുവച്ചാ, ഞാൻ എന്റെ ദേഷ്യം എന്താണെന്ന് തിരിച്ചറിഞ്ഞ് ദേഷ്യപ്പെടുന്നു.

അവരുടെ generation ലുള്ള സ്ത്രീകൾ, അവര് എന്തിനാണെന്നോ, തനിക്ക് എന്ത് വേണമെന്നോ, ഇതിനൊരു solution വേണമെന്നോ എന്താണ് ഇതിന്റെ solution എന്നോ, തനിക്ക് എന്തുകൊണ്ടാണ് ഈ ദേഷ്യം വരുന്നതെന്നോ തുടങ്ങി അവരെ സംബന്ധിക്കുന്ന basic കാര്യങ്ങൾപോലും അറിയാതെയാണ് ദേഷ്യപ്പെടുന്നത്. ഒരുമാതിരിപ്പെട്ട എല്ലാരും പാവമാണ്…

ഒരു സ്ത്രീ അവളുടെ ജീവിതകാലം മുഴുവൻ ഒരു ഹോർമോണിക് കളിയുടെ ഞാണിലാണ്..! അതിന്റെ ഇടയിൽ അവർ പാലിക്കാൻ ശ്രമിക്കുന്ന ചില സാമൂഹിക നിയമങ്ങൾ ഉണ്ട്, അതിന്റെ social pressure വേറെ..! പാലിക്കാൻ പറ്റാതെ വരുമ്പോഴുള്ള സംഘർഷങ്ങൾവേറെ!

ഇഷ്ടാണോ അല്ലയോ, ചെയ്തെ പറ്റു എന്ന് വരുന്ന കുടുംബ ഉത്തരവാദിത്വങ്ങൾ, അതിപ്പോ നാളെ രാവിലെ പ്ലേറ്റ് എടുത്തു തിന്നാൻ ചെല്ലുമ്പോ കിട്ടുന്ന ദോശ ആണേലും ഇന്ന് രാവിലെ തുടങ്ങുന്നതാണ് അതിന്റെ ആലോചന. ഇത്തരത്തിൽ നീളുന്ന സാമൂഹികമായ so called “ചെയ്തേ പറ്റു” എന്നുള്ള social pressure.

ശരീരത്തിന്റെ റെസ്റ്റിനേക്കാൾ സ്ത്രീ ആഗ്രഹിക്കുന്നത് പലപ്പോഴും മനസിന്റെ റസ്റ്റ്‌ ആണെന്ന് എനിക്ക് തോന്നിട്ടുണ്ട്. ഒരു ദിവസം അവൾക്ക് കടന്നു lപോകാൻ പതിനായിരം ചിന്തകളുടെ അകമ്പടി ഉണ്ടേലോ! അതൊക്കെയും അവളുടെ മാത്രം ഉത്തരവാദിത്വം ആകുമ്പോഴോ!

അടുത്ത ജന്മം ഒരു പുരുഷനായി ജനിച്ചാൽ ഞാൻ നിങ്ങളെയും ഇത്രേം ഇഴ പിരിച്ച് പഠിച്ച് എഴുതാം അപ്പൊ byeee


Leave a Comment

Your email address will not be published. Required fields are marked *