ഭ്രാന്തൻ Poem By സജീഷ് രാജ്
മനസ് മനസിനാലിന്നു വേട്ടയാടപ്പെടുന്നു, അയാളുടെ.
ചിന്തകളുടെ ഭാരിച്ച നിഴലുകൾ പൊതിഞ്ഞു
ചോര കിനിയുന്ന മുറിവുകളാൽ മനസ് നീറിപ്പുകയുന്നുണ്ടത്രേ…
കൊടിയ ഓർമകളുടെ കയ്പ്പേറിയ കാളകൂടം ആമാശയങ്ങളിൽ
നീണ്ട സുരങ്കങ്ങൾ ഉണ്ടാകുന്ന തയ്യാറിലാണ്.
ഒരു നേർത്ത പ്രതീക്ഷയുടെ പ്രകാശത്തിൻ വഴിയിൽ
ആയിരം കാർമേഘങ്ങൾ
മറയായി മാറീടുമ്പോൾ
എവിടെയാണയാൾ കിനാവ് കണ്ട
ഭാവിതീരങ്ങൾ…
എവിടെ വച്ചോ ഉടഞ്ഞ താളജീവിതത്തിൻ
നൊമ്പരം മറക്കുവാൻ അയാളന്നൊരു പാട്ടുപാടി.
വീഞ്ഞിന്റെ ലഹരിയിൽ വരികൾ കലർത്തി
സ്വയം മറന്നൊരു മധുരഗീതം.
സ്വയം മറന്നൊര് മനുഷ്യന്റെ കാതിൽ
നാട്ടുകാർ ചൊല്ലി,
“ഭ്രാന്തൻ, മുഴുഭ്രാന്തൻ.”
ബന്ധങ്ങൾ ഏൽപ്പിച്ച ഭ്രാന്തിന്റെ ഓരത്തിരുന്നയാൾ പിന്നെയും പാടി,
“അവളെന്റെ പ്രാണന്റെ കൂട്ടുകാരി…”
