പൊതിച്ചോറ് Poem by കൃഷ്ണേന്ദു പത്മനാഭൻ
നേരം വെളുത്തതേ ഉണ്ടായിരുന്നുള്ളൂ, അടുക്കളയിൽനിന്ന് അമ്മ ഉറക്കെ വിളിച്ചുപറഞ്ഞു…
“മോനേ, കേറിപ്പോരുമ്പോൾ ഒരു കഷ്ണം വാഴയില കൂടി…”
ആ നനഞ്ഞ വാഴയില ഞാൻ അടുപ്പിലെ തീയിൽ ഒന്നു വാട്ടിയെടുത്ത് കൊടുത്തു.
അമ്മ ആ ചൂട് ഇലയിലേക്ക് ഒരുരുള ചോറും, രുചിയുള്ള ചമ്മന്തിയും, നിറയെ കറികളും സ്നേഹത്തോടെ വിളമ്പിവച്ചു.
ആശുപത്രിയിലെ ഏതോ അപരിചിതന്റെ വിശപ്പുമാറ്റാൻ പോകുന്ന ആ പൊതിയിലേക്ക്, അമ്മ ചോറിനൊപ്പം ചേർത്തുവച്ചത് ഈ നാടിന്റെ കരുതലായിരുന്നു.
മെഡിക്കൽ കോളേജിൻ്റെ വരാന്തകളിൽ ആ കടലാസ് പൊതിയും കാത്തുനിൽക്കുന്നവരേ… എനിക്ക് നിങ്ങളോട് പറയാനുള്ളത്, ഞാനും നിങ്ങളും രുചിച്ചത് ഒരേ വിശപ്പാണ്…!
