ശ്മശാനശാസ്ത്രം Poem by രാഹുൽ ഗോവിന്ദ്

ശ്മശാനശാസ്ത്രം Poem by രാഹുൽ ഗോവിന്ദ് PEN by AurA.

ശ്മശാനശാസ്ത്രം Poem by രാഹുൽ ഗോവിന്ദ്

മറവിക്കും
മുൻപത്തെ
രാത്രിയുടെ
വഴുക്കലുമായി
അവനിലേക്ക്
ആദ്യമെത്തിയത്
ഉറുമ്പുകളായിരുന്നു…

ഇരുട്ടിൽ,
നിശാഗന്ധിപ്പൂക്കളുടെ
വെളിച്ചത്തിൽ
നനത്ത മണ്ണിനോട്
ചേർന്നുറങ്ങുന്ന
രീതിയിൽ,
വിത്തുകൾ
കൊണ്ടതിരിട്ട
രീതിയിൽ
ഒരസാന്നിധ്യം.

വേനലിൽ,
കാട്ടരുവികളുടെ
നാവെന്നപോൽ
രക്തം
ഒഴുകിയിറങ്ങി
വറ്റിയ
ധമനികൾ,

നെറ്റിയിൽ
തെളിയുന്ന
ദൂരദേശങ്ങളുടെ
ഭൂപടം.

കൺപോളകൾ
ചിലന്തികളെത്തി
പതിയെ
ചേർത്തു
തുന്നാൻ തുടങ്ങിത്…

പൊക്കിളിൽ
തളംകെട്ടിയ
തലേന്നത്തെ
മഴവെള്ളത്തിൽ
പാതിനിലാവ്
അടിഞ്ഞുകിടന്നത്…

നഖക്കുഴികളിൽനിന്ന്
തളിരിലകൾ
തല പുറത്തേക്കു
നീട്ടിയത്…

വലത് തുടയിയിലെ
മാഞ്ഞുതുടങ്ങുന്ന
മറുകിലേക്ക്
ചുരുങ്ങിച്ചുരുങ്ങി
ലോകം
ചെറുതായത്…


Leave a Comment

Your email address will not be published. Required fields are marked *