അതിരുകൾ കലങ്ങുന്ന കഥകൾ
ഓരോ ദേശവും ഭാഷാവൈവിധ്യവും കടന്ന് കഥകൾ മനുഷ്യനെ സ്വാധീനിക്കുമ്പോൾ അന്വേഷിച്ചുചെല്ലാൻ തോന്നുന്ന കഥാപാത്രങ്ങൾ പിറവിയെടുക്കുന്നു.” കൂനൻ പാറേലെ കാലൻ കോഴി” പുതിയൊരു നിലാവിനെ ചുരം കയറി കണ്ടതും, ചോന്നപട്ടിൽ ചിരുത പെറ്റ ചോരക്കുഞ്ഞിനെ കൊണ്ട് കുന്നുകയറുന്നത് നമ്മൾ നോക്കിനിന്നു, ഒരിക്കൽ ആരുമില്ലാതെ അനാഥനായി വന്നിറങ്ങിയ സോളമൻ തനിക്കർഹതപ്പെടാത്ത ഒന്നെന്നറിഞ്ഞിട്ടും ഒരിക്കൽ സ്നേഹിച്ചപെണ്ണിന്റെ കുഞ്ഞിനെ അവളുടെ വേർപാടിൽ കൂടെ നിർത്തിയപ്പോൾ തെളിഞ്ഞത് “ അരങ്ങ് “ ലെ മനുഷ്യന്റെ മനസായിരുന്നു.
നിഗൂഢതകളിലും ഭയത്തിലും “നിലാവസ്തമിക്കാത്ത രാത്രിയിൽ “ചിരസ്മരണയുടെ ആത്മാവിന്റെ ഉത്തരം തേടി നാം ആ കിണറ്റിൻ കരയിൽ തളക്ക്കപ്പെട്ടുപോയി. പ്രണയത്തിന്റെ മണമുള്ള “മഞ്ഞപ്പൂകളിലൂടെ “ കുമാരേട്ടന്റെ ജാനകിയെ തേടി ഓരോ വായനക്കാരനും സഞ്ചരിച്ചു. അങ്ങനെ ഓരോ കഥയും മനസ്സിൽ തറച്ചിട്ട കൊളുത്തിൽ തൂങ്ങിക്കിടക്കുന്നു. അസ്തമയത്തിനുമുന്നേ വിടവാങ്ങുന്ന കിളികളെ പോലെ കഥകളുടെ ആത്മാവും നമ്മിൽ വന്നു ചേക്കേറുന്നു. വ്യത്യസ്തമായ ശൈലിയിൽ , ഓരോ കഥയും ഓരോ രീതിയിൽ എഴുതി ചേർക്കുമ്പോൾ കാലവും ദേശവും കടന്നു സഞ്ചരിക്കുമ്പോൾ പുതിയ ഒരു കഥപറച്ചിലിൽ ശൈലിയിൽ വായനയെ കൂട്ടിച്ചേർക്കാൻ സാധിച്ചു, ഓരോ കഥയും ഓരോ കണ്ടെത്തലായി തോന്നി, ഇനിയും ഒരുപാടു കഥകളുടെ വിത്തുകൾ മുളയ്ക്കട്ടെ അവയിൽ വിരിയുന്ന ഓരോ ഇലകളിലും ഓരോ മനുഷ്യ ജീവിതങ്ങൾ പിറക്കട്ടെ…
കഥകളിലൂടെ തുറന്നുതന്ന ഒറ്റവാതിൽക്കോട്ടയ്ക്കു നന്ദി…
