നഷ്ട ഗ്രാമം Short story by വിൻസ് ഷാസ്
റഷ്യയിലെ നോവ്ഗോറോട് എന്ന ചെറുപട്ടണത്തിൽ നിന്നാണ് മിഖായേൽ എന്ന നാടോടി തന്റെ യാത്ര തുടങ്ങിയത്. വിശാലമായൊരു പകൽ, കൊടുങ്കാറ്റ് വീശുന്ന തുറസ്സായ താഴ്വാരങ്ങൾ, ഉരുണ്ടുകിടക്കുന്ന പാറക്കൂട്ടങ്ങൾ, ഇവയൊക്കെയായിരുന്നു അവൻ കണ്ടുനടന്നത്. ഒരു വെള്ളക്കുതിരയും പഴയ ഒരു ബാഗുമൊക്കെയായി, ഗിറ്റാർ തോളിലേറ്റിയ അവന്റെ യാത്ര തനിച്ചായിരുന്നു.
ആ യാത്രക്ക് മദ്ധ്യേ അവന് വഴി തെറ്റിപ്പോയി. ശൈത്യക്കാറ്റ് കൂട്ടിയടിച്ച് അവനെ ഒരു പഴയ മരച്ചുവട്ടിലെത്തിച്ചു. ഉരുണ്ടുവീണപ്പോൾ അവൻ കരുതിയത് മരണമാണെന്ന്. പക്ഷെ, അവിടുത്തെ ഒരു പ്രകാശമുണ്ടായിരുന്നു, പകൽപോലെയൊളിവിരിയിച്ച ഒരു പ്രകാശം.
അവൻ മുന്നോട്ടു നോക്കി. അവിടെയുണ്ടായിരുന്നത് ഒരു പഴയ തുരുമ്പിട്ട വാതിലായിരുന്നു. അതിന്റെ ചുവരിൽ എഴുതിയിരുന്നത്;
‘ഒരിക്കൽ കടന്നാൽ തിരിച്ചുവരില്ല..!’
എന്നായിരുന്നു.
മിഖായേൽ, തന്റേതായ ചിരിയോടെ, വാതിൽ തുറന്നുകടന്നു.
അകത്തേക്ക് കയറിയപ്പോൾ, നേരത്തേയുള്ള സീതളവും ഇരുട്ടും മാറിയെന്ന് തോന്നി. അവൻ കണ്ടത് അത്ഭുതകരമായ ഒരു ഗ്രാമം, കാലം കൈവിട്ടുപോയതുപോലെയൊരു അനുഭവം. പുരാതന തൊപ്പിയിട്ട പുരുഷന്മാർ, പഴയ കാല ഗിറ്റാർ വായിക്കുന്ന സ്ത്രീകൾ, ഭയത്തോടെ നോക്കുന്ന കുട്ടികൾ. എല്ലാവരും ഒരു കാലം മറന്ന ജീവിതം നയിക്കുന്നവരായിരുന്നു.
“ഈ സ്ഥലത്തെ പേര് എന്താണ്?”
അവൻ ചോദിച്ചു.
“ഇത് നഷ്ടഗ്രാമം.”
അവിടെയുള്ള ഒരാൾ മറുപടി പറഞ്ഞു.
“ഇവിടേക്ക് വന്നവർ തിരികെ പോവാറില്ല. നമ്മളോടൊപ്പം ഉണ്ടാവുകയാണ് പതിവ്
ആരാണ് ഈ ഗ്രാമത്തിൽ ആദ്യം വന്നതെന്ന് ഒരു നിശ്ചയവുമില്ല.”
അയാൾ പറഞ്ഞവസാനിക്കും മുമ്പ് തന്നെ ആ വാതിലുകൾ അപ്രതീക്ഷിതമായി.
അവൻ തിരികെ പോകാൻ നോക്കി.
വാതിലില്ല!
വഴികളില്ല!
കഴിഞ്ഞ അഞ്ച് മിനിറ്റിനുമുൻപ് വന്ന വഴിയും ഇല്ലാതായി!
പക്ഷെ, മുമ്പോരിക്കലെപ്പോഴോ അവൻ ഈ ഗ്രാമത്തിൽ വന്നതുപോലെ ഒരു തോന്നൽ അവന്റെ മനസിലുദിച്ചു. അവനാ മറവികളെ ഓർമിച്ചെടുക്കാൻ ശ്രമിച്ചു.
മിഖായേൽ ആ ഗ്രാമത്തിൽ കഴിയുന്ന ഓരോ ദിവസവും അവന് ഭയജനകമായി അനുഭവപ്പെട്ടു. ഗ്രാമത്തിലെ ആളുകൾ സന്തോഷവാന്മാരായി തോന്നുന്നില്ല. ചിലർ മിഴികൾ നിറഞ്ഞ് നോക്കുന്നു. ചിലർ സംസാരിക്കാൻ മടിക്കുന്നു.
അവൻ ഒരുനാൾ ഗ്രാമം വിട്ടുപോകാൻ ശ്രമിച്ചു. പക്ഷെ, വാതിൽ അവൻ കടന്നുവന്നതുപോലെ കണ്ടില്ല. ഓരോ വഴിയും അവനെ വീണ്ടും ഗ്രാമത്തിന്റെ നടുവിലേക്ക് തന്നെ തിരിച്ചെത്തിച്ചു.
അവിടെ അവൻ പഴയൊരു പ്രായമെത്തിയ സ്ത്രീയെ കണ്ടു.
“താങ്കൾ ഇവിടെ വന്നിട്ട് എത്ര കാലമായി?”
അവൻ ആ സ്ത്രീയോട് ചോദിച്ചു.
“ഞാൻ ഒരു പകലേ വന്നിരുന്നുള്ളൂ… അല്ലെങ്കിൽ നൂറു കൊല്ലം?”
അവളുടെ കണ്ണുകൾ അകലത്തിലേക്ക് നോക്കി.
“ഇവിടെ കാലം നിലച്ചിരിക്കുന്നു!”
മിഖായേലിന്റെ ഹൃദയം കുറെ നേരത്തേക്ക് നിശ്ചലമായി.
അവൻ അവിടെനിന്ന് ഒരിക്കലും തിരികെ പോയില്ല.
മിഖായേൽ ആ ഗ്രാമത്തിൽ എത്തിയിട്ട് കാലങ്ങളായത് പോലെ. പക്ഷെ എല്ലാം ഇന്നലെ സംഭവിച്ചത് പോലെ വീണ്ടും വീണ്ടും സംഭവിക്കുന്നു.
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസിലാകുന്നില്ല പക്ഷെ, ഈ നശിച്ച ഗ്രാമത്തിൽനിന്ന് രക്ഷപ്പെട്ടെ മതിയാക്കൂ.
അവൻ തിരികെ പോകാൻ നോക്കി. പക്ഷെ അവൻ വന്ന വാതിലില്ല! വഴികളില്ല!
താൻ ഇവിടെയെത്തിയത് ഏതാണ്ട് ഒരു ദിവസം മാത്രം ആയിരിക്കും. പക്ഷെ, ആ സ്ത്രീ പറഞ്ഞതുപോലെ, ഒരു ദിവസം… അല്ലെങ്കിൽ നൂറു കൊല്ലം?
കാലങ്ങൾ കടന്ന് പോകുന്നു, മിഖായേൽ അതൊന്നും അറിയുന്നില്ല. എല്ലാം ഇന്നലെ സംഭവിക്കുന്നത് പോലെ.
ഒരിക്കൽ, ഗ്രാമത്തിന്റെ നടുവിൽ മിഖായേൽ വീണ്ടും ആ വൃദ്ധയെ കണ്ടു.
അവളുടെ കണ്ണുകൾ അവനെ തലോടി.
“ഞാൻ നിങ്ങളെ മുമ്പ് കണ്ടിട്ടുണ്ട്!”
അവൻ പറഞ്ഞു.
വൃദ്ധ ചിരിച്ചു.
അതേ ചിരി…
അവളെ അവൻ എവിടെയോ കണ്ടു!
വൃദ്ധയോട് അവൻ ചോദിച്ചു:
“താങ്കൾ ഇവിടെ വന്നിട്ട് എത്ര കാലമായി?”
വൃദ്ധയുടെ ചിരി അല്പം മങ്ങിയതുപോലെ തോന്നി.
പക്ഷെ, മറുപടി പഴയത് തന്നെ.
“ഒരു പകലേ വന്നിരുന്നുള്ളൂ… അല്ലെങ്കിൽ നൂറു കൊല്ലം.”
മിഖായേൽ വൃദ്ധയെ കണ്ടതിനുശേഷം അകലേക്ക് നടന്നു. അവൻ ഉറപ്പിക്കാൻ ശ്രമിച്ചു താൻ ഇവിടെയെത്തിയത് ഏതാണ്ട് ഒരു ദിവസം മാത്രം ആയിരിക്കും.
പക്ഷെ, ആ സ്ത്രീ പറഞ്ഞതുപോലെ, ഒരു ദിവസം… അല്ലെങ്കിൽ നൂറു കൊല്ലം?
അവൻ സ്വന്തം കൈകളിലേക്കു നോക്കി. വിരലുകൾ നേരത്തെ കാണാത്ത വിധത്തിൽ ചുരുണ്ടിരിക്കുന്നു. അവന്റെ ചുണ്ടുകൾ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു, തലയിലെ മുടി പിഴുതെടുത്തു. അവ നരച്ചിരിക്കുന്നു.
അവന് പ്രായമായി, കാലം കാത്ത് കിടക്കുന്ന വൃദ്ധനെപ്പോലെ ആയോ എന്ന സംശയം അവന്റെ മനസിലുരുവിട്ടു. പക്ഷെ അവന് അമ്പത് വയസ്സേ ആയിട്ടുണ്ടായിരുന്നൂള്ളൂ. അവൻ ആ ഗ്രാമത്തിൽ എത്തിയിട്ട് ഇരുപത്തിയഞ്ചു വർഷമായി എന്ന് അവൻ അറിയുന്നില്ല.
അവന്റെ ഉള്ളിൽ ഭയം കനലായി പടർന്നു. എത്ര ദിവസമായിരിക്കും കഴിഞ്ഞത്? അതുമല്ലെങ്കിൽ എത്ര വർഷം? പക്ഷെ എല്ലാം ഇന്നലെ സംഭവിച്ചത് പോലെ.
ഒരു രാത്രിയിൽ, ഗ്രാമത്തിന്റെ മധ്യഭാഗത്ത് സംഗീതം മുഴങ്ങിനിന്നു. പഴയൊരു ഗിറ്റാർ വായിച്ചുകൊണ്ട് അകലങ്ങളിൽ ഏതോ ഒരു സ്ത്രീ,
അവളുടെ ആലാപനം തളർന്നുകിടക്കുന്ന മേഘങ്ങളെപ്പോലെയായിരുന്നു.
“നിന്റെ പ്രണയം നിന്നെ രക്ഷിക്കുമോ?
നിന്റെ ഓർമകളിൽ ഞാൻ തിരികെ വരുമോ?”
മിഖായേൽ ആ ഗാനത്തിന്റെ അർത്ഥം മനസിലാക്കാൻ ശ്രമിച്ചു. പക്ഷെ, പിന്നീടവൻ അതിന്റെ അർത്ഥം മനസിലാക്കേണ്ടതില്ലെന്നുതോന്നി.
അവൻ ഉറക്കമുണർന്നപ്പോൾ, ആദ്യമായി ഗ്രാമത്തിലെത്തിയ ദിവസംപോലെ തന്നെ വീണ്ടും തോന്നി. ആദ്യം കണ്ട മുഖങ്ങൾ വീണ്ടും കണ്ടു. അതേ മനുഷ്യർ, അതേ ചിരി, അതേ ചോദ്യങ്ങൾ. ഒരു ദിവസം തികഞ്ഞു. ഒരു രാത്രി കഴിഞ്ഞു. വീണ്ടും രാവിലെ എഴുന്നേറ്റപ്പോൾ, അവൻ വീണ്ടും ആദ്യത്തെ അനുഭവങ്ങളിലേക്ക് മടങ്ങിയിരുന്നു.
ഒരു ഗൂഢശക്തിയുടെ കണ്ണിയിലാണോ അവൻ കുടുങ്ങിയത്?അതോ, അവൻ ഒരിക്കലും നിലച്ചുപോകാത്ത തന്റെ തന്നെ ഓർമകളിൽ ആണോ ജീവിക്കുന്നത്?
ആ രാത്രിയിൽ, മിഖായേൽ വീണ്ടും ആ സംഗീതം കേട്ടു. ഇതാദ്യമായി കേൾക്കുന്ന പോലെ.
പക്ഷെ, ഈ പാട്ട്, ഈ ഗ്രാമം, ഈ രാത്രി… ഇതൊക്കെ മുമ്പ് സംഭവിച്ചതാണെന്ന് അവനെന്തിനോ വേണ്ടി ഉറച്ചുമൂളിക്കൊണ്ടിരുന്നു.
അവൻ ഉറക്കം ഉണർന്നപ്പോൾ, അവന്റെ കൈയിൽ ഒരു കടലാസ് കണ്ടു. ഒരു പഴയ കുറിപ്പ്:
“നിന്റെ പ്രണയം നിന്നെ രക്ഷിക്കുമോ?
നിന്റെ ഓർമകളിൽ ഞാൻ തിരികെ വരുമോ?”
മിഖായേൽ ചുറ്റുമുള്ള ലോകത്തെ നോക്കി. ഇത്രയും കാലം ഇതേ പാട്ട് കേട്ടിട്ടും, ഇത് ആരുടെ പാട്ടാണെന്നോ, ആരാണ് ആദ്യം ഇതെഴുതിയതെന്നോ അറിയാൻ കഴിഞ്ഞില്ല. ഇതൊരു വ്യത്യസ്ത രാവായിരുന്നു. അയാൾക്ക് ആദ്യമായി ഇതെഴുതിയ കൈയ്യെഴുത്ത് തന്റെതായെന്ന് തോന്നി.
മിഖായേൽ ഗ്രാമത്തിലെ കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചു.
അവരിൽനിന്നും പുതിയൊരു കാര്യം അവൻ അറിഞ്ഞു. അപ്രതീക്ഷിതമായി.
അവർ നോവ്ഗോറോഡിൽ തിരിച്ചെത്തിയപ്പോൾ,
കാലം പുനരാരംഭിച്ചിരുന്നതുപോലെയായിരുന്നു.
മിഖായേലും നൈനയും ഇനി വൃദ്ധരല്ല…
നൈന മൃദുവായി മിഖായലിന്റെ ചുണ്ടുകളെ ചുംബിച്ചു.
മിഖായേൽ ചിരിച്ചു.
“നമുക്ക് പോകാം.”
നൈനയോട് അവൻ പറഞ്ഞു.
അവർ കുതിരപ്പുറത്ത് കയറി.
മഞ്ഞ് പതിച്ച പാതകളിലൂടെ മുന്നോട്ട് നീങ്ങി. കുറേദൂരം സഞ്ചാരിച്ചപ്പോൾ പിന്നിൽ,
വഴിയരികിലെ കാടിനുള്ളിൽ,
ഒരു പഴയ തുരുമ്പ് പിടിച്ച വാതിലിന്റെ ചുമരിൽ എഴുതിയിരിക്കുന്നു:
‘ഒരിക്കൽ കടന്നാൽ, തിരിച്ചു വരില്ല..!’
