തെണ്ടി മൈസ്രേട്ട് Poem by ആതിചിലങ്ക

തെണ്ടി മൈസ്രേട്ട് Poem by ആതിചിലങ്ക PEN by AurA.

തെണ്ടി മൈസ്രേട്ട് Poem by ആതിചിലങ്ക

കോയിന്നേട്ടാ ഇങ്ങളൊരു ഒച്ച കേട്ടീനാ

ഈട്ന്ന് ?? ഏടെ ഒച്ച

ഇജ്ജ് എന്ന കൊയപ്പാക്കല്ല

എനക്കൊന്നും തിരിണില്ല

ആന്ന് കോയിന്നേട്ടാ ഒച്ചണ്ട്

ഇന്നന്നെ കാണാൻ ബൗഹ്‌സായിണ്ട്

അങ്ങ് മലക്കന്ന് ഓൻ വിളിച്ചറഞ്ഞ്

ഇന്നന്നെ കാണാൻ ബൗഹ്സായിണ്ട്

അങ്ങ് മലക്കന്ന് ഓൻ വിളിച്ചറഞ്ഞ്

‘ബെക്ട് ‘ ഓളൊന്നു മനസ്സിൽ ചിരിച്ചു

ഇവളോ ഇവള് കിട്ടേട്ടന്റെ കുട്ട്യാ

ഒരു കൊയപ്പക്കാരിപ്പെണ്ണല്ല

അക്കാപുക്കാ കളിക്കുമ്പ തൊട്ടേ

ഓന് ഓളെ ബെല്യ കാര്യേർന്ന്

മംഗലം കയിക്കാൻ നിന്നപ്പളാ ബയ്യാമ്പർത്തെ

അണ്ടി തോട്ടത്തിൽ കടിഞ്ഞിപൊട്ടൻ

തൂങ്ങി നിക്ക്ണത് കണ്ടത്

ഹുയ്യിന്റപ്പാ എങ്ങനാ ചെക്കൻ മരിച്ചേ

ഓളും ഓനും കലമ്പി നിന്നപ്പോ

ഈടക്ക് രാത്രി ഒന്നും പറയാണ്ട് വന്നു

മോന്തി അല്ലേ വെള്ളൊടിയൻ കേറി പോലും

അതിപ്പിന്നെ ഓൾക്ക് പ്രാന്തായി

ഇങ്ങനെ തെണ്ടി മൈസ്രേട്ടായി പായും

അതിപ്പിന്നെ ഓൾക്ക് പ്രാന്തായി

ഇങ്ങനെ തെണ്ടി മൈസ്രേട്ടായി പായും


Leave a Comment

Your email address will not be published. Required fields are marked *