ഇരുള് മാത്രം കൂട്ടിനായുള്ള സന്ധ്യയില്‍
ചിമ്മിനിവിളക്ക് തെളിച്ചപ്പോൾ
തുറിച്ച കണ്കളുമായിട്ടെത്തിനോക്കുന്നൊരു പല്ലി,
ചെറുകോലായിലൊറ്റക്കിരിക്കുമ്പോള്
കൂട്ടാനായി ധാരാളം പല്ലികള്‍!
നയനങ്ങള്‍ മൂളിപ്പറക്കുന്ന ശബ്ദങ്ങളെ പിന്തുടരുമ്പോള്
നിശാശലഭങ്ങള്‍…
വണ്ടുകള്‍…
ചെറു ചെറു ചിറകുള്ള ഉറുമ്പുകള്‍…
ഇടക്കിടെ മൂളുന്ന കൊതുകുകൾ…
ഇരപിടിക്കാനൊരുങ്ങുന്ന പല്ലികള്‍!
ഇടക്ക് മഴ പോലൊരിരമ്പല്
അല്പായുസു മാത്രമുള്ള ഈയലുകൾ…
ചിമ്മിനിവിളക്കില്‍ തട്ടിമരിക്കുന്ന ചിലര്‍,
പല്ലികള്‍ ഭക്ഷണമാക്കുന്നു ചിലരെ,
ചിറകറ്റു പോയവരുറുമ്പുകള്ക്കന്നമാകുന്നു.
ശാന്തസന്ധ്യ ബഹളമയമായ രാത്രിക്ക് വഴിമാറുന്നു…
വന്നവരെല്ലാം യാത്രയായ്…
രാത്രിയുമിരുട്ടും ഞാനും മാത്രമായ്…
