ടെെം ലെെന്‍ Short story by ബി. എന്‍ റോയ്

ടെെം ലെെന്‍ Short story by ബി. എന്‍ റോയ്

ടെെം ലെെന്‍ Short story by ബി. എന്‍ റോയ്

“എന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നത്..?”

“നിന്‍റെ കണ്ണുകളില്‍ ഇമചിമ്മാതെ ഇങ്ങനെ നോക്കിയിരിക്കാന്‍.”

”എന്നിട്ട്..?”

”കെട്ടിപ്പിടിച്ച് നിന്‍റെ മണം ശ്വസിച്ച് ഒന്നുറങ്ങണം. “

”അത്രയും മതിയോ മനുഷ്യാ… “

പറഞ്ഞുകഴിഞ്ഞ്,
കുപ്പിവളകള്‍ കിലുങ്ങുന്ന ഒച്ചയില്‍ അവള്‍ ചിരിച്ചതും
സ്യൂട്ട് റൂമിലെ ചുമരില്‍നിന്നും മൊണാലിസ പതിയെ താഴെയിറങ്ങി അവരുടെ അടുക്കല്‍ വന്നുനിന്നു.

അയാള്‍ എണീറ്റ്, ജനാലക്കരികിലേക്ക്‌ സാവധാനം നടന്നു. നീല നിറത്തില കര്‍ട്ടണ്‍ മാറ്റി, ഉടയാംവാഴിയിലെ പാറക്കെട്ടുകളെ തഴുകി തിരമാല പിന്‍വാങ്ങുന്നത് നോക്കിനിന്നതും കാറ്റിന്‍റെ കെെകളില്‍നിന്നും കുതറിത്തെറിച്ച മഴത്തുള്ളികള്‍ ജനാലയുടെ ചില്ലുഗ്ലാസില്‍നിന്നും കണ്ണീരുപോലെ താഴേക്ക്‌ ഊര്‍ന്നുപോയിക്കൊണ്ടിരുന്നു. അടിമുടി അയാളിലേക്ക്‌ ചാഞ്ഞുനിന്ന് പിന്‍വാങ്ങിയതിനുശേഷം ആര്‍ത്തിരമ്പി തിരികെ വരുന്ന തിരമാലയെ നോക്കി അവള്‍ പതിയെ അയാളോടു പറഞ്ഞു,

“എനിക്ക് നിങ്ങളെ അങ്ങോട്ട് മനസിലാകണില്ല.”

അയാള്‍ അതിനു ഉത്തരം പറയാതെ,
“ദേ കണ്ടോ, തിരമാലക്ക്‌ മുകളില്‍ ഒരു കൊച്ചുവള്ളം കിടന്ന് കളിക്കുന്നത്.”

“കണ്ടൂ.”
“ഉം.”
പിറ്റേന്ന് ഇന്‍ക്വസ്റ്റിനു വന്ന പൊലീസ് ഓഫീസര്‍ അവളോടു ചോദിച്ചു,
“എന്നിട്ട്.”
“ഇന്നലെ രാത്രി എന്നെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.”
!എന്‍റെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി, ഓരോ നിമിഷവും കൊതിയോടെ അയാളെ ആഗ്രഹിച്ച് ഏതോസമയം ഞാനുങ്ങി.”
“വേറൊന്നും ഉണ്ടായില്ലാ..?”
“ഇല്ല ,സാറിന് എന്നെ മെഡിക്കല്‍ പരിശോധനക്ക് അയക്കാം
“ഇയ്യാളുടെ പേര് എന്താണ്..?”
“ഖലീല്‍ ജിബ്രാന്‍.”
”മോള്‍ അറിയാതെ, ഇയ്യാള്‍ എന്തെങ്കിലും പോയ്സണ്‍ കഴിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടോ..? “
“ഏയ്… ഉള്ള് നിറയെ സ്നേഹം മാത്രമുള്ള ഇദ്ദേഹത്തിന് അതിന് കഴിയില്ല.”

അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി.

“നീ പറഞ്ഞതൊക്കെയും സത്യമാണെന്ന് വിശ്വസിക്കുന്നു .എന്നാലും നിന്നെക്കുറിച്ച് ചില അന്വേഷങ്ങളൊക്കെയുണ്ടാകും.”
“വീട്ടില്‍ അറിഞ്ഞാല്‍ ആകെ പ്രശ്നാകും..!പിന്നെ ആത്മഹത്യ മാത്രമേ മുന്നിലുള്ളൂ… ഞാന്‍ അതിനു തയ്യാറാ സാര്‍.”
അവള്‍ പറഞ്ഞു.

“എന്തിന്..?
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടു വരട്ടെ.”

അത്രയും പറഞ്ഞ് പൊലീസ് ഓഫീസര്‍ മുറിവിട്ട് പുറത്തേക്കു പോകുന്നത്, അവള്‍
ആത്മനിന്ദയോടെ നോക്കിനിന്നു.


Leave a Comment

Your email address will not be published. Required fields are marked *