ഈ ജന്മത്തിലേക്കൊരു കത്ത് പുസ്തകാസ്വാദനം By രസ്ന അനൂപ്കുമാർ

ഈ ജന്മത്തിലേക്കൊരു കത്ത് പുസ്തകാസ്വാദനം By രസ്ന അനൂപ്കുമാർ

ഈ ജന്മത്തിലേക്കൊരു കത്ത് പുസ്തകാസ്വാദനം By രസ്ന അനൂപ്കുമാർ

പ്രിയപ്പെട്ട ആതിര, മനസ് നിറഞ്ഞൊരു പുസ്‌തക വായന കുറെ നാളുകൾക്കുശേഷം വീണ്ടും അനുഭവിച്ചു.

ഞാൻ അടങ്ങുന്ന തലമുറയുടെ നഷ്ട്ടം എത്ര വലുതാണെന്ന് ഈ കഥകളിലൂടെ കാണിച്ചുതന്ന എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ.

നാട്ടിൻപ്പുറവും ബന്ധങ്ങളുടെ കെട്ടുറപ്പും വായനയിലൂടെ കാഴ്‌ചയിലേയ്ക്ക് കൂടി പകർന്നുതന്നതിന് നന്ദി.

ഓരോ കഥയും ഭൂമിയിലെ ഓരോ തലങ്ങൾ വ്യത്യസ്ത ബന്ധങ്ങൾ, സ്നേഹം കൊണ്ടുള്ള ബന്ധങ്ങൾ.

കാളിയെ ഞാൻ അറിയും അമ്മിണിയേയും അറിയും.

തുളസിയുടെ മാനസികാവസ്ഥയിൽ കടന്നുപോയവർ നമ്മുടെ ഇടയിലും ഉണ്ടാവും.

സ്നേഹം കൊതിച്ചുനേടി നഷ്‌ടപ്പെടുത്തിയവർ.

ഇന്നും സമൂഹം മാറ്റിനിർത്തുന്ന ബന്ധനങ്ങൾ, ഓർക്കിഡ് പൂക്കളുടെ മണം, എന്നോ നഷ്ട‌പ്പെട്ട നങ്ങിണിയെ ഇനിയും അയാൾ കാത്തിരിക്കും ഒരു ജീവിതക്കാലം മുഴുവൻ. വാക്കുകൾ കൊണ്ട് മുറിവേൽക്കുമ്പോൾ ഉണങ്ങാൻ സമയമെടുക്കും.

മുറിവുകൾ ഉണങ്ങിയാലും വേദന പിന്നെയും ബാക്കിയാകും.

“ആരോടും പറയാൻ ഒരു പ്രത്യേക ദിനങ്ങൾ ഇല്ലാതെ, ആരെയും വഴിയിൽ കാത്തുനിൽക്കാതെ, ഉദയവും അസ്‌തമയവും മാത്രമായി അങ്ങനെ ജീവിക്കുന്നവരിൽ ഒരാളായി ഇപ്പോഴും ആ കടത്തിണ്ണയിൽ ആരെയോ കാത്ത്.”

പോയിമറഞ്ഞ ജന്മങ്ങളുടെ ബാക്കിപ്പത്രംപോലെ ചില ജന്മങ്ങൾ നമുക്ക് ചുറ്റുമുണ്ട് അതിൽ ഒരാൾ അല്ലേ കുട്ടേട്ടൻ.

“ദൈവത്തിനുമുകളിലാവുന്ന മനുഷ്യരുണ്ട് ഭൂമിയിൽ, അമാനുഷികർ ആണെന്ന് തോന്നിക്കുന്നവർ, ദൈവത്തിന് കഴിയാത്ത കാര്യങ്ങൾ ചെയ്തുതീർക്കുന്നവർ” ചില നേരങ്ങളിൽ മനുഷ്യൻ തന്നെയാണ് ദൈവം.

ഓർമകൾ തുന്നിചേർത്ത ഈ പതിനൊന്നു കഥകളിൽ എവിടെയൊക്കെയോ നിങ്ങൾക്ക് നിങ്ങളെ കാണാം, നഷ്ട‌പ്പെട്ട ബാല്യം കാണാം, ആഗ്രഹിച്ച പ്രണയം കാണാം, കാരുണ്യം തോന്നിയ മനുഷ്യരെ കാണാം, ആഗ്രഹിച്ച സ്വാതന്ത്ര്യം കാണാം എല്ലാത്തിനും ഉപരി നിങ്ങളിലെ നിങ്ങളെ ചില കഥകളിൽ ചേർത്തു വക്കാം…

പതിനൊന്നു വ്യത്യസ്‌ത ജീവിതങ്ങളിൽ എന്റെ മനസിനെ നനയിച്ചത് തുളസിയാണ്.

ഋതുമതിയായ ചെമ്പരത്തി നിനക്ക് ഞാൻ പ്രത്യേക സ്ഥാനം എന്റെ മനസിൽ കൊടുക്കട്ടെ സ്നേഹം കൊണ്ട് ചങ്ങലയിൽ തളച്ച അവളെ ഒരിക്കൽ ഈ നീലവിഹായസിൽ പറക്കാൻ തുറന്നുവിടണം.

“ജന്മങ്ങൾ കടം കൊടുക്കാൻ ആളുണ്ടെങ്കിൽ ഈ ചുമന്ന ചെമ്പരത്തിയെ വാങ്ങുക, മനസിന്റെ സങ്കർഷത്തിൽ ഒരു ജീവിതം ബാക്കിയുണ്ട്”

ആതിര ഉണ്ണികൃഷ്‌ണൻ്റെ ആദ്യ കഥാസമാഹാരം ഒരുപാട് ഒരുപാട് വായിക്കപ്പെടാൻ ആശംസകൾ…

കഥകൾകൊണ്ടും പുതിയ പുതിയ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയും സാഹിത്യലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുവാൻ എൻ്റെ പ്രിയ ആതിരയ്ക്ക് കഴിയട്ടെ, അക്ഷരങ്ങൾകൊണ്ട് വസന്തം തീർക്കുന്ന എഴുത്തുക്കാരിക്ക് എൻ്റെ ആശംസകൾ.


Leave a Comment

Your email address will not be published. Required fields are marked *