പഴുത്ത ചക്കേടെ മണം – Book Review By സുമേഘ ശ്രീദേവി സുരേന്ദ്രൻ

കഥകൾ ഇഷ്ടപ്പെടാത്ത ആരുണ്ട് ഈ ലോകത്ത്? കഥകൾ കേൾക്കാനും അറിയാനും ആകാംഷയോടെ കാത്തിരുന്ന ഒരു കുട്ടിക്കാലം നമുക്കെല്ലാവർക്കുമുണ്ടാകും. അത്തരത്തിൽ പറഞ്ഞുതുടങ്ങിയാൽ തീർന്നുപോകരുതേ എന്ന് പ്രത്യാശിക്കുന്ന കഥകളുടെ കലവറയാണ് ഓറ ടെയിൽസ് പുറത്തിറങ്ങിയ ദിപു ജയരാമന്റെ “പഴുത്ത ചക്കേടെ മണം” എന്ന കഥാസമാഹാരം.

എന്നോ മണ്മറഞ്ഞുപോയ ജീവിതപരിസരങ്ങൾ പതിനൊന്നു കഥകളിലായി നീണ്ടുകിടക്കുന്നു. സമകാലിക മലയാള ചെറുകഥകൾ സ്വീകരിച്ചുപോരുന്ന ഭാഷയിലെ സംഘർഷം ഈ കഥകളിൽ ഒട്ടും തന്നെയില്ല. ലാളിത്യപൂർണ്ണമായ എഴുത്തുരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ ഈ പുസ്തകം ഒരു വായനയുടെ ആസ്വാദന രീതിയല്ല പകർന്നുനൽകുന്നത്, മറിച്ച് കേൾവിയുടേതാണ്. കഥകളിൽനിന്നും ഉപകഥകളിലേക്കുള്ള ഒഴുക്ക് വായന സുഗമമാക്കുന്നു. വറ്റിപ്പോയ ഒരു നീരുറവ വീണ്ടെടുക്കുന്നതുപോലെ കണ്ടതോ കേട്ടതോ ആയ ജീവിതപരിസരങ്ങളുടെ വീണ്ടെടുപ്പാണ് കഥകളിലെ മുഖ്യപ്രമേയം.

ആദ്യകഥയായ “പെർഫ്യൂ”മിൽ അരവിന്ദന്റെ മരണമന്വേഷിച്ചു പോകുന്ന സുഹൃത്ത് സ്വന്തം സ്വത്വത്തിലേക്ക് കൂടി തിരിഞ്ഞുനോക്കുമ്പോഴാണ് നിശബ്ദനായിപ്പോകുന്നത്. മരണത്തിനുമപ്പുറം ഒരു സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് അരവിന്ദൻ കത്തുന്ന തീഗോളമായി ചെമ്പകമരത്തിൽ തൂങ്ങിയാടുന്നു. ഉള്ളിലടക്കിപ്പിടിച്ച വിങ്ങലുകളുടെ കനലിൽ അരവിന്ദൻ എരിഞ്ഞൊടുങ്ങുന്നു. ഈ യാഥാർഥ്യം ഒരു മിത്രത്തിന്റെ അനുഭവത്തിലൂടെയാണ് കഥകാരൻ പകർന്നുതരുന്നത്. അപ്പോഴാണ് കഥ ആത്മസംഘർഷങ്ങളുടെ തുറന്നുപറച്ചിൽ നടത്തുന്നത്. എന്നാൽ കള്ളൻ കുമാരനും കുട്ടിക്കുമിടയിൽ പ്രതിഫലിക്കുന്നത് ഒരു കുഞ്ഞുനക്ഷത്രത്തിന്റെ കൗതുകമാണ്. അവിടെനിന്നും “നൊണച്ചി”യിലേക്കെത്തുമ്പോൾ ഈ ഭൂലോകം തന്നെ ഒരു നുണയുടെ കോട്ടയാണെന്ന് തോന്നിപ്പോകുന്നു. കാലാകാലങ്ങളായി സ്ത്രീകൾ ജീവിച്ചുപോരുന്ന സ്വത്വവേദനയുടെ പ്രതീകമായി “നൊണച്ചി” മാറുന്നു. എല്ലാകാലത്തും സ്ത്രീയെ വെറും ഉപഭോഗ വസ്തുവായിക്കാണുന്ന പുരുഷന്മാർക്കെതിരെയുള്ള “നുണ” പറച്ചിലാണീ കഥ.

“പഴുത്ത ചക്കേടെ മണം” എന്ന കഥയിലെ കഥാപാത്രങ്ങൾക്ക് ഇന്നലെകളുടെ മണമാണ്. നാരായണിത്തള്ള പറഞ്ഞ കഥക്ക് കാലങ്ങളോളം പഴക്കമുണ്ട്. ആ കഥയുടെ വേരന്വേഷിച്ചുപോവുക എളുപ്പമല്ല. തേഞ്ഞുതീർന്നിട്ടും കേൾക്കാനാഗ്രഹിക്കുന്ന കഥകൾക്ക് നേരെ കാത് കൂർപ്പിക്കുന്ന ആ കുട്ടി നമ്മൾ തന്നെയാണ്. “കൈയിൽ പിടിച്ച പാണലിന്റെ ഇലയും ഉപ്പും അടുപ്പിൽ കൊണ്ടിട്ട അമ്മുപ്പാട്ടി” പോയ കാലത്തിന്റെ അവശിഷ്ടമാണ്. കഥ പറഞ്ഞുതരാൻ ആളുകളില്ലാത്ത കാലത്തിലേക്ക് പ്രവേശിക്കുമ്പോഴും കഥാകാരന്റെ ആഖ്യാനരീതി ഇന്നത്തെ സമൂഹത്തിന് മുതൽക്കൂട്ടാണ്.

കഥയിൽനിന്നും അതിവേഗം മാഞ്ഞുപോയ മധു, ഭൂതമോ ഭാവിയോ രൂപമോ ശബ്ദമോ ഇല്ലാത്ത ചാത്തരാമൻ, തുടങ്ങിയ കഥാപാത്രങ്ങളിലൂടെ രംഗത്ത് അവതരിപ്പിക്കപ്പെട്ട ഒരു നാടകം കണക്കെ യാഥാർഥ്യം “ഉൾട്ട”യായി മാറുന്നു. ജീവിതം ഇങ്ങനെയാണ്, നേര് നുണയാണെന്നും നുണ നേരാണെന്നും ചിലപ്പോൾ തോന്നിപ്പോകും.

“ഒരുപാട് കാലം ഒരുമിച്ചുണ്ടായ ഒരാൾ പോകുമ്പോൾ അവരുടെ ഓർമകൾ കൂടിക്കൊണ്ടുപോകണം. അല്ലെങ്കിൽ ആ ഓർമകൾ നമ്മെകൂടെക്കൂടെ കരയിക്കും” എന്ന് പറഞ്ഞവസാനിപ്പിക്കുമ്പോൾ അച്ഛന്റെ മരണം തീരാനോവായി അവശേഷിക്കുന്നു. മരണം അടുപ്പമുള്ളവരിൽ സൃഷ്ടിക്കുന്ന ഭീതിജനകമായ അവസ്ഥയെ അതേപടി അവതരിപ്പിക്കാൻ കഥകൃത്തിനു സാധിച്ചിട്ടുണ്ട്.

തൊട്ടടുത്തൊരു നിഴൽ നിൽക്കുന്നതായും അതനങ്ങുന്നതായും അതിനെന്തോ നമ്മോട് സംവദിക്കാനുള്ളതായും വായനക്കാരൻ കരുതുന്നു. അത്തരം ധാരണകൾ തോട്ടിലെ വെള്ളത്തിലേക്ക് എലിപ്പെട്ടി മുക്കുന്നതോടെ അവസാനിക്കുകയും ചെയ്യുന്നു.

കഥകളും ഉപകഥകളുമായി “പഴുത്ത ചക്കേടെ മണം” വായനക്കാർക്കിടയിൽ കേൾവിയുടെ പ്രതീതി ജനിപ്പിക്കുന്നു. നാട്ടുവഴികളുടെ കെട്ടഴിക്കുമ്പോൾ ലഭിക്കുന്ന പഴങ്കഥകളുടെ മണമാണ് ഈ കഥാസമാഹാരത്തിനുള്ളത്. പിരിമുറുക്കമില്ലാത്ത ഭാഷയുടെ അരികുപറ്റി നടക്കുമ്പോൾ കാലം പുറകിലേക്ക് സഞ്ചരിക്കുന്നു. കഥ പറയുന്ന അനേകം മനുഷ്യരുടെയും അവരുടെ ജീവിതവസ്ഥകളുടേയും അരികിലേക്കാണ് ഈ കഥാസമാഹാരം നമ്മെക്കൊണ്ടെത്തിക്കുന്നത്. സൂക്ഷിക്കുക, ഇത് പുതിയകാല ജീവിതപരിസരമല്ല, പോയ കാലത്തിന്റെ ശേഷിപ്പുകളാണ്. – പഴുത്ത ചക്കേടെ മണം – സുമേഘ ശ്രീദേവി സുരേന്ദ്രൻ

കഥകൾ ഇഷ്ടപ്പെടാത്ത ആരുണ്ട് ഈ ലോകത്ത്? കഥകൾ കേൾക്കാനും അറിയാനും ആകാംഷയോടെ കാത്തിരുന്ന ഒരു കുട്ടിക്കാലം നമുക്കെല്ലാവർക്കുമുണ്ടാകും. അത്തരത്തിൽ പറഞ്ഞുതുടങ്ങിയാൽ തീർന്നുപോകരുതേ എന്ന് പ്രത്യാശിക്കുന്ന കഥകളുടെ കലവറയാണ് ഓറ ടെയിൽസ് പുറത്തിറങ്ങിയ ദിപു ജയരാമന്റെ “പഴുത്ത ചക്കേടെ മണം” എന്ന കഥാസമാഹാരം.

എന്നോ മണ്മറഞ്ഞുപോയ ജീവിതപരിസരങ്ങൾ പതിനൊന്നു കഥകളിലായി നീണ്ടുകിടക്കുന്നു. സമകാലിക മലയാള ചെറുകഥകൾ സ്വീകരിച്ചുപോരുന്ന ഭാഷയിലെ സംഘർഷം ഈ കഥകളിൽ ഒട്ടും തന്നെയില്ല. ലാളിത്യപൂർണ്ണമായ എഴുത്തുരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ ഈ പുസ്തകം ഒരു വായനയുടെ ആസ്വാദന രീതിയല്ല പകർന്നുനൽകുന്നത്, മറിച്ച് കേൾവിയുടേതാണ്. കഥകളിൽനിന്നും ഉപകഥകളിലേക്കുള്ള ഒഴുക്ക് വായന സുഗമമാക്കുന്നു. വറ്റിപ്പോയ ഒരു നീരുറവ വീണ്ടെടുക്കുന്നതുപോലെ കണ്ടതോ കേട്ടതോ ആയ ജീവിതപരിസരങ്ങളുടെ വീണ്ടെടുപ്പാണ് കഥകളിലെ മുഖ്യപ്രമേയം.

ആദ്യകഥയായ “പെർഫ്യൂ”മിൽ അരവിന്ദന്റെ മരണമന്വേഷിച്ചു പോകുന്ന സുഹൃത്ത് സ്വന്തം സ്വത്വത്തിലേക്ക് കൂടി തിരിഞ്ഞുനോക്കുമ്പോഴാണ് നിശബ്ദനായിപ്പോകുന്നത്. മരണത്തിനുമപ്പുറം ഒരു സന്ദേശം ഉൾപ്പെടുത്തിക്കൊണ്ട് അരവിന്ദൻ കത്തുന്ന തീഗോളമായി ചെമ്പകമരത്തിൽ തൂങ്ങിയാടുന്നു. ഉള്ളിലടക്കിപ്പിടിച്ച വിങ്ങലുകളുടെ കനലിൽ അരവിന്ദൻ എരിഞ്ഞൊടുങ്ങുന്നു. ഈ യാഥാർഥ്യം ഒരു മിത്രത്തിന്റെ അനുഭവത്തിലൂടെയാണ് കഥകാരൻ പകർന്നുതരുന്നത്.

അപ്പോഴാണ് കഥ ആത്മസംഘർഷങ്ങളുടെ തുറന്നുപറച്ചിൽ നടത്തുന്നത്. എന്നാൽ കള്ളൻ കുമാരനും കുട്ടിക്കുമിടയിൽ പ്രതിഫലിക്കുന്നത് ഒരു കുഞ്ഞുനക്ഷത്രത്തിന്റെ കൗതുകമാണ്. അവിടെനിന്നും “നൊണച്ചി”യിലേക്കെത്തുമ്പോൾ ഈ ഭൂലോകം തന്നെ ഒരു നുണയുടെ കോട്ടയാണെന്ന് തോന്നിപ്പോകുന്നു. കാലാകാലങ്ങളായി സ്ത്രീകൾ ജീവിച്ചുപോരുന്ന സ്വത്വവേദനയുടെ പ്രതീകമായി “നൊണച്ചി” മാറുന്നു. എല്ലാകാലത്തും സ്ത്രീയെ വെറും ഉപഭോഗ വസ്തുവായിക്കാണുന്ന പുരുഷന്മാർക്കെതിരെയുള്ള “നുണ” പറച്ചിലാണീ കഥ.

“പഴുത്ത ചക്കേടെ മണം” എന്ന കഥയിലെ കഥാപാത്രങ്ങൾക്ക് ഇന്നലെകളുടെ മണമാണ്. നാരായണിത്തള്ള പറഞ്ഞ കഥക്ക് കാലങ്ങളോളം പഴക്കമുണ്ട്. ആ കഥയുടെ വേരന്വേഷിച്ചുപോവുക എളുപ്പമല്ല. തേഞ്ഞുതീർന്നിട്ടും കേൾക്കാനാഗ്രഹിക്കുന്ന കഥകൾക്ക് നേരെ കാത് കൂർപ്പിക്കുന്ന ആ കുട്ടി നമ്മൾ തന്നെയാണ്. “കൈയിൽ പിടിച്ച പാണലിന്റെ ഇലയും ഉപ്പും അടുപ്പിൽ കൊണ്ടിട്ട അമ്മുപ്പാട്ടി” പോയ കാലത്തിന്റെ അവശിഷ്ടമാണ്. കഥ പറഞ്ഞുതരാൻ ആളുകളില്ലാത്ത കാലത്തിലേക്ക് പ്രവേശിക്കുമ്പോഴും കഥാകാരന്റെ ആഖ്യാനരീതി ഇന്നത്തെ സമൂഹത്തിന് മുതൽക്കൂട്ടാണ്.

കഥയിൽനിന്നും അതിവേഗം മാഞ്ഞുപോയ മധു, ഭൂതമോ ഭാവിയോ രൂപമോ ശബ്ദമോ ഇല്ലാത്ത ചാത്തരാമൻ, തുടങ്ങിയ കഥാപാത്രങ്ങളിലൂടെ രംഗത്ത് അവതരിപ്പിക്കപ്പെട്ട ഒരു നാടകം കണക്കെ യാഥാർഥ്യം “ഉൾട്ട”യായി മാറുന്നു. ജീവിതം ഇങ്ങനെയാണ്, നേര് നുണയാണെന്നും നുണ നേരാണെന്നും ചിലപ്പോൾ തോന്നിപ്പോകും.

“ഒരുപാട് കാലം ഒരുമിച്ചുണ്ടായ ഒരാൾ പോകുമ്പോൾ അവരുടെ ഓർമകൾ കൂടിക്കൊണ്ടുപോകണം. അല്ലെങ്കിൽ ആ ഓർമകൾ നമ്മെകൂടെക്കൂടെ കരയിക്കും” എന്ന് പറഞ്ഞവസാനിപ്പിക്കുമ്പോൾ അച്ഛന്റെ മരണം തീരാനോവായി അവശേഷിക്കുന്നു. മരണം അടുപ്പമുള്ളവരിൽ സൃഷ്ടിക്കുന്ന ഭീതിജനകമായ അവസ്ഥയെ അതേപടി അവതരിപ്പിക്കാൻ കഥകൃത്തിനു സാധിച്ചിട്ടുണ്ട്.

തൊട്ടടുത്തൊരു നിഴൽ നിൽക്കുന്നതായും അതനങ്ങുന്നതായും അതിനെന്തോ നമ്മോട് സംവദിക്കാനുള്ളതായും വായനക്കാരൻ കരുതുന്നു. അത്തരം ധാരണകൾ തോട്ടിലെ വെള്ളത്തിലേക്ക് എലിപ്പെട്ടി മുക്കുന്നതോടെ അവസാനിക്കുകയും ചെയ്യുന്നു.

കഥകളും ഉപകഥകളുമായി “പഴുത്ത ചക്കേടെ മണം” വായനക്കാർക്കിടയിൽ കേൾവിയുടെ പ്രതീതി ജനിപ്പിക്കുന്നു. നാട്ടുവഴികളുടെ കെട്ടഴിക്കുമ്പോൾ ലഭിക്കുന്ന പഴങ്കഥകളുടെ മണമാണ് ഈ കഥാസമാഹാരത്തിനുള്ളത്. പിരിമുറുക്കമില്ലാത്ത ഭാഷയുടെ അരികുപറ്റി നടക്കുമ്പോൾ കാലം പുറകിലേക്ക് സഞ്ചരിക്കുന്നു. കഥ പറയുന്ന അനേകം മനുഷ്യരുടെയും അവരുടെ ജീവിതവസ്ഥകളുടേയും അരികിലേക്കാണ് ഈ കഥാസമാഹാരം നമ്മെക്കൊണ്ടെത്തിക്കുന്നത്. സൂക്ഷിക്കുക, ഇത് പുതിയകാല ജീവിതപരിസരമല്ല, പോയ കാലത്തിന്റെ ശേഷിപ്പുകളാണ്.

Leave a Comment

Your email address will not be published. Required fields are marked *